Latest News

മിഠായിത്തെരുവില്‍ നടന്ന കലാപം വരുത്തിവച്ചത്; പോലീസുകാരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു

ശബരിമല സ്ത്രീപ്രവേശനത്തോടനുബന്ധിച്ച് സംസ്ഥാനത്തുണ്ടായ അക്രമപരമ്പകളില്‍ പ്രധാനമായിരുന്നു കോഴിക്കോട് നടന്ന സംഭവങ്ങള്‍. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തയ്യാറായി വ്യാപാരികള്‍ മുന്നോട്ടു വരികയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ അനാസ്ഥ മൂലം അക്രമികളെ തടയാന്‍ കഴിയാതെ പോവുകയും സുരക്ഷ നല്‍കുമെന്ന ഉറപ്പ് വെറും പാഴ്വാക്കാവുകയും ചെയ്തത് പോലീസ് സേനയെ ഒന്നാകെ കുറ്റപ്പെടുത്തലിന് ഇടയാക്കി. ഇതിനേക്കുറിച്ച് കോഴിക്കോട്ടെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വളളിക്കുന്ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

ഹര്‍ത്താല്‍ ദിനത്തില്‍ പലയിടത്തും അക്രമം തടയുന്നതില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ സമ്മതിക്കുകയുണ്ടായി. എന്നാല്‍ മിഠായിത്തെരുവിലെ വീഴ്ചക്ക് കാരണം ജില്ലാ പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നും പ്ലാനിങ്ങിലെ പോരായ്മയാണ് അക്രമികളെ തടയുന്നത് പാളിപ്പോകാന്‍ കാരണമായതെന്നും തുറന്നെഴുതിയിരിക്കുകയാണ് ഇദ്ദേഹം. ആരുടെയോ കുറ്റത്തിന് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കാവല്‍ നില്‍ക്കുന്ന പോലീസുകാരെ അടച്ചാക്ഷേപിക്കരുതെന്നും വൈകാരികമായ കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top