Breaking News

പണിമുടക്ക്; ബാങ്കിങ് മേഖല രണ്ട് ദിവസം സ്തംഭിക്കും

ബാങ്ക് ഇടപാടുകള്‍ നാളെ തന്നെ നടത്താന്‍ ഇടപാടുകാര്‍ ശ്രദ്ധിക്കണം. ജനുവരി 8,9 തീയതികളില്‍ നടത്തുന്ന ദേശിയ പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പണിമുടക്കുന്നുണ്ട്.

ജീവനക്കാരുടെ പ്രബല സംഘടനയായ ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവ പണിമുടക്കില്‍ പങ്ക് ചേരുന്നുണ്ട്. ഇതോടെ രണ്ട് ദിവസവും ബാങ്കിങ് മേഖല നിശ്ചലമാകും. ഏകദേശം ഒരു ദശലക്ഷം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റിന്റെ ജനദ്രോഹ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രാജ്യത്തെ പത്ത് പ്രമുഖ ട്രേഡ് യൂണിയനുകള്‍ പണി മുടക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രി മുതല്‍ ആരംഭിക്കുന്ന പണിമുടക്ക് രണ്ട് ദിവസം നീണ്ട് നില്‍ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top