Breaking News

സോഷ്യല്‍ മീഡിയയിലൂടെ വര്‍ഗീയത പ്രചരിപ്പിക്കുന്നവരെ പൊക്കാന്‍ പൊലീസ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ മതവിദ്വേഷവും വര്‍ഗീയതയും പരത്തുന്ന പോസ്റ്റുകള്‍ ഇടുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

സമൂഹത്തില്‍ സ്പര്‍ധ വളര്‍ത്തുന്നതിന് നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ക്കു പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അക്രമത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും അദ്ദേഹം അറിയിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ അല്ലെങ്കിലും ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ അറസ്റ്റുള്‍പ്പടെ നേരിടേണ്ടി വരും. ഇത്തരം സന്ദേശങ്ങളും പ്രസംഗങ്ങളും വീഡിയോയും വ്യാപകമായി പ്രചരിപ്പിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്ത് പോലീസ് പുലര്‍ത്തിവരുന്ന ജാഗ്രത ഏതാനും ദിവസം കൂടി തുടരാന്‍ ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള പോലീസ് സന്നാഹവും തുടരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top