Entertainment

മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വരണമെന്ന് സത്യരാജ്

കൊച്ചി: മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്‍പരരല്ലെന്ന് നടന്‍ സത്യരാജ്. രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ് നടന്‍ സത്യരാജ്.

പുതിയ ചിത്രമായ കനായുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയ സത്യരാജ് മനോരമ ന്യൂസിനോടാണ് തമിഴ് രാഷ്ട്രീയത്തെ കുറിച്ച് പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ ആദര്‍ശധീരനെന്ന് വിശേഷിപ്പിച്ച സത്യരാജ് സമാനരായ ആളുകള്‍ തമിഴ്‌നാട്ടിലുമുണ്ടെന്നും ഇവര്‍ സിനിമാക്കാരേക്കാളും വലിയവരാണെന്നും പറഞ്ഞു.

തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹമെന്നും തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാരെക്കാള്‍ വലിയവരാണെന്നും സത്യരാജ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top