മലയാളത്തിന്റെ പ്രിയ നടി രജിഷ വിജയന് നായികയായെത്തുന്ന പുതിയ ചിത്രം ‘ജൂണി’ന്റെ ടീസര്‍ പുറത്തിറങ്ങി. ഇന്ന് ഉച്ചയോടെ യൂടൂബിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തിന്റെ വേഷത്തിലാണ് രജിഷ എത്തുന്നത്.
രജിഷ ഹൈസ്കൂള്‍ വിദ്യാര്ത്ഥിനിയായെത്തുന്ന ചിത്രത്തില്‍ രജിഷയുടെ അച്ഛന്റെ വേഷം കൈകാര്യം ചെയ്യുന്നത് നടന് ജോജു ജോര്‍ജാണ്. ചിത്രത്തിലെ ‘മിന്നി മിന്നി’ എന്ന ഗാനം യൂട്യൂബില്‍ വൈറലായിരുന്നു.
പതിനഞ്ചിലേറെ പുതു മുഖങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ അശ്വതി മേനോന്, അര്ജുന് അശോകന്, അജു വര്‍ഗീസ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ 17 വയസ്സ് മുതല്‍ 27 വയസ്സ് മുതലുള്ള ജീവിതകാലമാണ് ചിത്രത്തിന്റെ പ്രമേയം.