Cricket

കങ്കാരുനാട്ടില്‍ ചരിത്രം കുറിച്ച് പന്ത്; ഒന്നാം ഇന്നിംങ്‌സ് അവസാനിച്ചപ്പോള്‍ ഇന്ത്യ 622/7

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് നേട്ടവുമായി ഋഷഭ് പന്ത്. 15 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്. ഫാറൂഖ് എഞ്ചിനീയര്‍ നേടിയ 89 റണ്‍സായിരുന്നു നേരത്തെ ഓസീസ് മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇതിനെയാണ് പന്ത് മറികടന്നത്.

സിഡ്‌നിയില്‍ 137 പന്തില്‍ നിന്നാണ് ഋഷഭ് പന്ത് സെഞ്ച്വറി നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 96 റണ്‍സില്‍ നില്‍ക്കെ ഓസീസ് സ്പിന്നര്‍ മാര്‍നസിന്റെ പന്തില്‍ ഫോര്‍ നേടിക്കൊണ്ടാണ് പന്ത് സെഞ്ച്വറി തികച്ചത്. ഒന്നാം ഇന്നിംങ്‌സ് അവസാനിച്ചപ്പോള്‍ 622/7 എന്ന നിലയിലാണ് ഇന്ത്യ. 189 പന്തില്‍ നിന്ന് 159 റണ്‍സുമായി പന്ത് ഇപ്പോഴും കളിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top