Kerala

ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കമായി

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള പ്രദര്‍ശനവുമായി ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ടിന് തുടക്കമായി. ജനുവരി 3 മുതല്‍ 5വരെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ട്രാവല്‍ മാര്‍ട്ട് നടക്കുന്നത്.

കേരളത്തില്‍ നിന്നുള്ള യാത്രകാര്‍ക്ക് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലേക്കുമുള്ള വിനോദ ബിസിനസ് യാത്ര സാധ്യതകളും ബജറ്റും ഫിനാന്‍സും നേരിട്ടറിയാന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രാവല്‍ മാര്‍ട്ട് അവസരമൊരുക്കും.

കേരളത്തിന് പുറമെ ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, ഗോവ, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളുടെ പവലിയനുകളുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രവേശനം. പ്രവേശനം സൗജന്യമായിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top