Automotive

ഒന്നല്ല, ടൊവീനോയുടെ ഗ്യാരേജില്‍ പുതുതായി എത്തിയത് രണ്ട് BMW

മലയാളത്തിന്റെ പ്രിയതാരം ടൊവീനോയ്ക്ക് 2018 ഭാഗ്യവര്‍ഷമായിരുന്നുവെന്ന് വേണം പറയാന്‍. കൈ നിറയെ വിജയ ചിത്രങ്ങളുമായി 2018 പിന്നിട്ടപ്പോള്‍ ഏറെ കാലത്തെ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് ടൊവീനോ പറയുന്നു. കാര്യം മറ്റൊന്നുമല്ല പുതിയ രണ്ട് ബിഎംഡബ്ല്യു ആണ് ടൊവീനോയുടെ ഗ്യാരേജില്‍ എത്തിയിരിക്കുന്നത്. ഒന്നരക്കോടി വിലമതിക്കുന്ന BMW 7 സീരിസും മൂന്നര ലക്ഷത്തിന്റെ G 310 GSമാണ് ടൊവീനോയുടെ പുതിയ ചങ്ങാതിമാര്‍.

കൊച്ചിയിലെ BMW ഡീലര്‍ഷിപ്പില്‍ നിന്നാണ് താരം വാഹനങ്ങള്‍ സ്വന്തമാക്കിയത്. സ്വപ്‌നം യാഥാര്‍ത്ഥ്യമായി എന്ന അടിക്കുറിപ്പോടെ ടൊവീനോ തന്നെയാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം എത്തിയായിരുന്നു തന്റെ സ്വപ്‌ന വാഹനത്തിന്റെ താക്കോല്‍ ടൊവീനോ ഏറ്റുവാങ്ങിയത്. ഔഡി Q 7 എസ്യുവിയായിരുന്നു ടൊവീനോയുടെ മുന്‍പത്തെ വാഹനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top