Kannur

കണ്ണൂരില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം

കണ്ണൂര്‍ വളപട്ടണം പുതിയതെരുവില്‍ ബിജെപി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ചിറക്കല്‍ ധനരാജ് തീയേറ്ററിന് സമീപത്തുള്ള ബിജെപി കമ്മിറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിയുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

ഓഫീസിന് മുന്നില്‍ വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളപട്ടണം മൂപ്പന്‍പ്പാറയിലെ സുരേശനാണ് (53) പരിക്കേറ്റത്. ദേശീയ പാതയിലെ വാഹന യാത്രക്കാര്‍ നല്‍കിയ വിവരമറിഞ്ഞ് വളപട്ടണം പോലീസ് എത്തി തീ കെടുത്തി. ഓഫീസിനകത്തുണ്ടായിരുന്ന ബോര്‍ഡുകളും കൊടികളും കത്തിനശിച്ചു. മേല്‍കൂരയ്ക്ക് ഭാഗികമായി തീപിടിച്ചു.പരിക്കേറ്റ സുരേശനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് വാതില്‍ തകര്‍ത്ത് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top