Latest News

ഇതല്ല നമ്മുടെ നയം; ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം തടഞ്ഞ് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ പാര്‍ലമെന്റിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെ തടഞ്ഞ് സോണിയ ഗാന്ധി. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെയുള്ള പ്രതിഷേധമായി കേരളത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച കരിദിനം പാര്‍ലമെന്റിലും ആചാരിക്കാന്‍ നടത്തിയ നീക്കമാണ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി വിലക്കിയത്.

കേരളത്തില്‍നിന്നുള്ള എംപിമാരാണ് പാര്‍ലമെന്റില്‍ ബുധനാഴ്ച കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ടതോടെ സോണിയ എംപിമാരോട് കാര്യം അന്വേഷിച്ചപ്പോഴാണ് ശബരിമല യുവതികള്‍ പ്രവേശിച്ചതിലുള്ള പ്രതിഷേധമാണെന്ന് മനസ്സിലായത്. ഉടന്‍ തന്നെ സോണിയ ഇടപെട്ട് ഇത് തടയുകയായിരുന്നു.

ലിംഗ സമത്വത്തിനും സ്ത്രീ സ്വാതന്ത്ര്യ’ത്തിനുമൊപ്പമാണ് കോണ്‍ഗ്രസെന്നും സോണിയ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധം തുടരാം. എന്നാല്‍ ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുതെന്നും സോണിയ പറഞ്ഞു.

യുവതീ പ്രവേശനത്തിന് പിന്നാലെ പ്രതിഷേധമായി കോണ്‍ഗ്രസ് സംസ്ഥാനത്ത് ഇന്നലെ കരിദിനമാചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇവര്‍ പാര്‍ലമെന്റില്‍ കറുത്ത റിബ്ബണ്‍ വിതരണം ചെയ്തത്. ദേശീയ തലത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top