ഏഷ്യന്‍ വിപണിയുടെ ചുവട് പിടിച്ച് ഇന്ത്യന്‍ വിപണിയിലും ഓഹരി വിലയിടിവ് തുടര്‍ന്നു. സെന്‍സെക്സ് 377.81 പോയിന്റ് 35513 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 120.25 പോയിന്റ് കുറഞ്ഞ് 10672ലാണ് വ്യാപാരമവസാനിപ്പിച്ചത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, എല്‍&ടി, ടിസിഎസ് ഓഹരികള്‍ക്ക് വിലയിടിഞ്ഞു.
ദേന ബാങ്ക്, വിജയ ബാങ്ക് എന്നീ ഓഹരികള്‍ക്ക് 20 ശതമാനം വിലയിടിഞ്ഞു. ഈ രണ്ട് ബാങ്കുകളും ബാങ്ക് ഓഫ് ബറോഡ ബാങ്കില്‍ ലയിപ്പിക്കാനുളള തീരുമാനമാണ് വിലയിടിയാനുളള പ്രധാന കാരണം. ഈ ബാങ്ക് ലയനത്തോടെ മൂന്നാമത്തെ വലിയ ബാങ്കായി ബറോഡ ബാങ്ക് മാറും.
രൂപയുടെ മൂല്യം ഡോളറുമായുളള വിനിമയത്തില്‍ 75 പൈസ നഷ്ടത്തില്‍ 70.18 രൂപയിലാണ് വ്യാപാരം നടന്നത്. രൂപ ദുര്‍ബലമായത് ഓഹരിവിപണിയെ പ്രതികൂലമായി ഇന്ന് ബാധിച്ചിട്ടുണ്ട്.
ആപ്പിള്‍ ഉള്‍പ്പടെയുളള കമ്പനികള്‍ ആഗോള സാമ്പത്തിക മുരടിപ്പ് മൂലം വില്‍പ്പന കുറയ്ക്കാനുളള തീരുമാനം വിപണി ശ്രദ്ധാപൂര്‍വമാണ് വിലയിരുത്തുന്നത്. ആഗോള സാമ്പത്തിക മുരടിപ്പ് അമേരിക്കന്‍ വിപണിയേയും പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ജപ്പാന്, ഹോങ്കോംഗ് ചൈന എന്നീ ഓഹരിവിപണിയും മാന്ദ്യത്തിലാണ്.