Latest News

ശബരിമലയില്‍ സ്ത്രീകള്‍ കയറിയതിന് പിന്നാലെ പാതി മീശ വടിച്ച് യുവാവ്

ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതിനു പിന്നാലെ പാതി മീശ വടിച്ച് യുവാവ്. ശബരിമലയില്‍ പോലീസ് ലാത്തിചാര്‍ജ്ജില്‍ ചവിട്ടേല്‍ക്കുന്ന രീതിയിലുള്ള ഫോട്ടോഷൂട്ട് നടത്തി വിവാദ നായകനായ രാജേഷ് കുറുപ്പ് ശ്രീകല്യാണിയാണ് ഇപ്പോള്‍ പകുതി മീശ വടിച്ചിരിക്കുന്നത്. യുവതികള്‍ എന്നെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തിയാല്‍ പകുതി മീശ വടിക്കുമെന്ന് ഇയാള്‍ മുമ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. യുവതികള്‍ മലചവിട്ടിയതിനു പിന്നാലെ രാജേഷ് മീശ വടിച്ച ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

‘ശബരി മലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു.. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി.. ഹിന്ദു ആചാരപ്രകാരം ഇതിന് പ്രധിവിധി ഉണ്ട് എന്നാലും ഹൈന്ദവര്‍ക്കേറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത് കള്ളന്‍മാര്‍ പാതിരാത്രി എല്ലാരും ഉറങ്ങുമ്പോ വേഷം മാറിയും പാത്തും പതുങ്ങിയുമാണ് മോഷ്ട്ടിക്കാന്‍ കയറുക….. അവര്‍ മോഷ്ട്ടിച്ചു എന്നു കരുതി നാളെ ആ വീട്ടുകാര്‍ കള്ളന്‍മാര്‍ക്കായി കതക് തുറന്നിട്ടു കൊടുക്കാറില്ല….. പരിഹാരം കാണുകയാണു ചെയ്യുക….’ രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top