ശക്തമായ പ്രതിഷേധത്തിനിടെ വിജയ ബാങ്ക്, ദേന ബാങ്കുകളെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ഇതോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി ബാങ്ക് ഓഫ് ബറോഡ മാറും. ജീവനക്കാരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകള്‍ മൂലം മാറില്ലെന്ന് കേന്ദ്ര ഗവണ്മെന്റ് അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ലയനമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു.