ബാങ്കുകളുടെ മൊത്തം നിഷ്ക്രിയ ആസ്തി 2018 മാര്‍ച്ച് 31ന് 9,63, 621 കോടി രൂപയായിരുന്നു. സെപ്തംബര്‍ 30ന് അത് 9,46,062 കോടി രൂപയായി നിലനില്‍ക്കുകയാണ്.
ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറക്കാനും വായ്പയെടുത്ത് രാജ്യം വിട്ടവരെ തിരിച്ചെത്തിക്കാനും ശക്തമായ നടപടി സ്വീകരിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ബാങ്കുകളുടെ കിട്ടാക്കടം പെരുകുന്നത് സമ്പദ് ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.