Business

ഉപഭോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് കൂടുതലായി ലഭ്യമാക്കാന്‍ അലഹബാദ് ബാങ്കും എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സും ബാങ്കഷ്വറന്‍സ് സഹകരണം പ്രഖ്യാപിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും പഴയ മുന്‍നിര ദേശസാല്‍കൃത ബാങ്കായ അലഹബാദ് ബാങ്കും ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളിലൊന്നായ എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സും ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക ആസൂത്രണ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ബാങ്കഷ്വറന്‍സ് കരാറില്‍ ഒപ്പു വെച്ചു.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കഷ്വറന്‍സ് സഹകരണങ്ങളില്‍ ഒന്നായ ഇതു വഴി അലഹബാദ് ബാങ്കിന്റെ 3,238 ശാഖകളിലൂടെ സംരക്ഷണം, സ്വത്തു സമ്പാദനം, നിക്ഷേപം തുടങ്ങിയ വിവിധങ്ങളായ ശ്രേണികളില്‍ പെട്ട എസ്.ബി.ഐ. ലൈഫിന്റെ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്കു ലഭിക്കും. ഇതുവഴി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ സാമ്പത്തിക ആവശ്യങ്ങള്‍ ഒരു മേല്‍ക്കൂരക്കു കീഴെ ലഭിക്കുന്ന സ്ഥിതിയാവും ഉണ്ടാകുക.

അലഹബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മല്ലികാര്‍ജുന റാവുവിന്റേയും എസ്.ബി.ഐ. ലൈഫ് മാനേജിങ് ഡയറക്ടറും സി.ഇഒ.യുമായ സഞ്ജീവ് നൗത്തിയാലിന്റേയും സാന്നിധ്യത്തിലാണ് ധാരണ ഒപ്പു വെച്ചത്.

ഉപഭോക്താക്കള്‍ക്ക് കൂടുത വിപുലമായ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തെരഞ്ഞെടുക്കാനുള്ള അവസരം ഒരു മേല്‍ക്കൂരക്കു കീഴില്‍ അവതരിപ്പിക്കാനും ബാങ്കിന്റെ പലിശ ഇതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കാനും ഉള്ള ബാങ്കിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ഈ അവസരത്തില്‍ സംസാരിച്ച അലഹബാദ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ മല്ലികാര്‍ജുന റാവു ചൂണ്ടിക്കാട്ടി.

ഉപഭോക്താക്കള്‍ക്കു കൂടുത മൂല്യം നല്‍കാന്‍ ബാങ്ക് ചാനല്‍ ഉപയോഗിക്കുന്നതിലെ വിജയം അലഹബാദ് ബാങ്കുമായുള്ള തങ്ങളുടെ സഹകരണം വഴി ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് കൂടുതല്‍ ആവേശഭരിതരാക്കുന്നു എന്ന് ഇതേക്കുറിച്ചു പ്രതികരിച്ച എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ സഞ്ജീവ് നൗത്തിയാ ചൂണ്ടിക്കാട്ടി. സംരക്ഷണം, സ്വത്തു സമ്പാദനം, നിക്ഷേപം തുടങ്ങിയ ശ്രേണികളിലുള്ള എസ്.ബി.ഐ. ലൈഫിന്റെ വിവിധ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്കിപ്പോള്‍ നേരിട്ട് ബന്ധപ്പെടാനുള്ള അവസരമാണു ലഭിക്കുന്നത്. അതു വഴി സമഗ്രമായ സാമ്പത്തിക ആസൂത്രണം സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ വിതരണ ശൃംഖല ശക്തമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കൂടുതല്‍ വിപുലമായി ലഭ്യമാക്കുമെന്നും അലഹബാദ് ബാങ്കുമായുള്ള സഹകരണം ഈ ദിശയിലെ ഒരു ചുവടു വെയ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top