Business

മുന്‍വര്‍ഷം സൂചിക മുന്നേറി, പക്ഷെ ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടം

പോയവര്‍ഷം ഓഹരി വിപണിയെ സംബന്ധിച്ച് കിതച്ച് തളര്‍ന്നും അപ്രതീക്ഷിതമായി ഉയിര്‍ത്തെഴുന്നേറ്റുമുള്ള മുന്നേറ്റമാണ് ദൃശ്യമായത്. ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 2018ല്‍ 6 ശതമാനം ഉയര്‍ന്നു. നിഫ്റ്റി മൂന്ന് ശതമാനവും കൂടി. എന്നാല്‍ മൊത്തം കണക്കെടുക്കുമ്പോള്‍ ഓഹരി നിക്ഷേപകര്‍ക്ക് 7.25 ലക്ഷം കോടി നഷ്ടമാണ് 2018 സമ്മാനിച്ചത്. വിപണിയിലെ കയറ്റിറക്കങ്ങളാണ് ഈ നഷ്ടത്തിനുള്ള പ്രധാന കാരണം.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര കരാര്‍ തര്‍ക്കം, ബാങ്കുകളുടെ വര്‍ധിച്ച കിട്ടാക്കടം എന്നീ ഘടകങ്ങളാണ് വിപണിക്ക് പോയവര്‍ഷം വന്‍ തിരിച്ചടിയായി മാറിയത്.

ഐടി ഓഹരികളുടെ കുതിപ്പാണ് പ്രധാനനേട്ടം. നിഫ്റ്റി, ഐടി സൂചിക 24 ശതമാനം മുന്നേറിയിരുന്നു.

ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഇന്‍ഫോസിസ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top