സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപിയായി സ്ഥാനക്കയറ്റം കിട്ടിയ മനോജ് ഏബ്രഹാമിനെ ആംഡ് പൊലീസ് ബറ്റാലിയന് എഡിജിപിയായി നിയമിച്ചു. റോഡ് സുരക്ഷാ കമ്മിഷണറായി കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് ലിമിറ്റഡ് സിഎംഡി ശങ്കര്‍ റെഡ്ഡിയെ നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.
ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ കെഎപി നാലാം ബറ്റാലിയന് കമന്‍ഡാന്റ് കോരി സഞ്ജയ് കുമാര്‍ ഗരുഡിനെ പൊലീസ് ആസ്ഥാനത്ത് ഡിഐജിയായി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു. ഡിഐജിയായി സ്ഥാനക്കയറ്റം കിട്ടിയ സെക്യൂരിറ്റി എസ്പി എ.അക്ബറിനെ ഡിഐജി (സെക്യൂരിറ്റി) ആയി നിയമിച്ചു. ഇതിനായി എക്സ് കേഡര്‍ തസ്തിക സൃഷ്ടിച്ചു.
ഡിഐജിയായി സ്ഥാനകയറ്റം കിട്ടിയ കോഴിക്കോട് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാറിനെ പൊലീസ് മേധാവിയായി കോഴിക്കോട് നിയമിച്ചു. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ ശ്യാം സുന്ദറിനെ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് സിഎംഡിയായി നിയമിച്ചു. ആലപ്പുഴ എസ്പിയായി സ്ഥാനകയറ്റം നല്കി നിയമിച്ച സുജിത് ദാസിനെ കണ്ണൂര്‍ കെഎപി ബറ്റാലിയന് കമന്‍ഡാന്റായി നിയമിച്ചു.