Breaking News

നിറപ്പകിട്ടാര്‍ന്ന റാലിയോടെ കൊച്ചിന്‍ കാര്‍ണിവലിന് നാളെ സമാപനമാകും

ഒന്നാം തീയതി നടക്കുന്ന നിറപ്പകിട്ടാര്‍ന്ന കാര്‍ണിവല്‍ റാലിയോടെ മുപ്പത്തിയഞ്ചാമത് കൊച്ചിന്‍ കാര്‍ണിവലിനു സമാപനമാകും. 31 ന് രാത്രി 8 മണി മുതല്‍ ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് കലാപരിപാടികള്‍ അരങ്ങേറും. രാത്രി 12 ന് പപ്പാഞ്ഞിയെ കത്തിക്കലും തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും.

31 ന് അര്‍ധരാത്രി പന്ത്രണ്ട് മണിയോടെ പപ്പയെ കത്തിക്കല്‍ ചടങ്ങ് നടക്കും.ചടങ്ങില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . കെ.ജെ. മാക്‌സി എന്നിവര്‍ മുഖ്യാതിഥിയാകും. കാര്‍ണിവല്‍ കമ്മറ്റി ചെയര്‍മാന്‍ സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ മേയര്‍ കെ.ജെ.സോഹന്‍, ബോണി തോമസ് എന്നിവര്‍ പങ്കെടുക്കും.

ചടങ്ങില്‍ ജനുവരി ഒന്നിനു വൈകിട്ട് മൂന്ന് മണിക്ക് വെളി മൈതാനിയില്‍ നിന്നു കാര്‍ണിവല്‍ റാലി ആരംഭിക്കും. പ്രൊഫ.കെ.വി.തോമസ് എം.പി. കാര്‍ണിവല്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്യും പ്രൊഫ.കെ.വി. തോമസ് എംപി, മേയര്‍ സൗമിനി ജെയിന്‍, എംഎല്‍എമാരായ കെ.ജെ. മാക്‌സി, ഹൈബി ഈഡന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, എം സ്വരാജ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, ജില്ലാ കളക്ടര്‍ കെ.മുഹമ്മദ് വൈ.സഫിറുള്ള എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന സമാപന സമ്മേളനം കെ. ജെ.മാക്‌സി എംഎല്‍എ ഉദ്ഘാടനം ചെയ്യും.മേയര്‍ സൗമിനി ജെയിന്‍

സമ്മാനദാനം നിര്‍വ്വഹിക്കും. എംഎല്‍എമാരായ ജോണ്‍ ഫെര്‍ണാണ്ടസ്, ഹൈബി ഈഡന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, കൗണ്‍സിലര്‍മാര്‍, കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top