Cricket

‘സ്മൃതി മന്ദാന’ ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

ഇന്ത്യന്‍ താരം സ്മൃതി മന്ദാനയെ ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ മികച്ച വനിത ഏകദിന താരവും സ്മൃതി മന്ദാനയാണ്. ലോക വനിതാ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റനായി ഹെര്‍മന്‍ പ്രീത് കൗറും തെരഞ്ഞെടുക്കപ്പെട്ടു.

ട്വന്റി-20 ടീമില്‍ മന്ദാനയും പൂനം യാദവും ഇടംപിടിച്ചു. ഇരുവരും ഏകദിന ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂസിലന്‍ഡിന്റെ സുസീ ബെറ്റ്‌സാണ് ഏകദിന ടീം ക്യാപ്റ്റന്‍.

കഴിഞ്ഞ വര്‍ഷം മന്ദാന 12 ഏകദിനങ്ങളില്‍നിന്നായി 66.90 ബാറ്റിംഗ് ആവറേജില്‍ 669 റണ്‍സാണ് അടിച്ചെടുത്തത്. അഞ്ച് മത്സരങ്ങളില്‍ 178 റണ്‍സാണ് മന്ദാന നേടിയത്. 125.35 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top