വര്‍ഷാവസാനം സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 23,440 രൂപയിലെത്തി. ഗ്രാമിന് 2,930 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ക്രിസ്തുമസ് ദിനത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് അന്ന് കൂടിയത്. 23,680 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതേസമയം 22,520 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
വെള്ളി വിലയിലും നേരിയ വര്‍ധനവ് രേഖപ്പെടുത്തി ഗ്രാമിന് 41.50 എന്ന നിരക്കിലാണ് വെള്ളി വ്യാപാരം നടക്കുന്നത്. കിലോയ്ക്ക് 41,500 രൂപയാണ്.