Entertainment

ലാലേട്ടന്‍ ഒരു ബി.ജെ.പി അനുഭാവി ആണോ..? ആരാധകന്റെ ചോദ്യത്തിന് മോഹന്‍ലാലിന്റെ തകര്‍പ്പന്‍ മറുപടി

സൂപ്പര്‍താരങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ആരാധകര്‍ ഉറ്റു നോക്കുന്ന ഒന്നാണ്. സുരേഷ് ഗോപിയുടേയും, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേയും രാഷ്ട്രീയം പകല്‍ വെളിച്ചംപോലെ വ്യക്തമാണെങ്കിലും ഈ അടുത്തകാലത്തായി മലയാളികള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് സൂപ്പര്‍താരം മോഹന്‍ലാലിന്റെ രാഷ്ട്രിയം.

എന്നാല്‍ മോഹന്‍ലാലിനെ നേരില്‍ കാണാന്‍ അവസരം കിട്ടിയ ഒരു ആരാധകന്‍ കാര്യം നേരിട്ടങ് ചോദിച്ചു. താരത്തിന്റെ മറുപടി കേട്ട് ആരാധകര്‍ അമ്പരന്നു. എന്തായാലും സംഭവം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

സംഭവം ഇങ്ങനെ, നാട്ടിലേക്ക് വരുകയായിരുന്ന യുവാവ് യാദൃച്ഛികമായാണ് മോഹന്‍ലാലിനെ കാണുന്നത്. തുടര്‍ന്ന് കുറച്ച് ചോദ്യങ്ങളും ഫോട്ടോയെടുപ്പുമായി അവര്‍ ഒരുമിച്ച് യാത്ര തുടര്‍ന്നു. പുതിയ സിനിമയെക്കുറിച്ചും ആന്റണി പെരുമ്പാവൂറിനെക്കുറിച്ചും ആരാധകര്‍ ചോദിച്ചുകൊണ്ടേയിരുന്നു.

അതിനിയിലാണ് ആരാധകന്‍ മുഖവുരയോടെ മറ്റൊരു ചോദ്യത്തിലേക്ക് കടന്നത്. ‘ബാലിശമായ ചോദ്യമാണെന്നറിയാം,? എന്നാലും ചോദിക്കുന്നു,? ലാലേട്ടന്റെ ഫേസ്ബുക്ക് , ബ്ലോഗ് പോസ്റ്റുകളൊക്കെ ബി.ജെ.പി ചായ്വ് ഉള്ളതുപോലെ തോന്നാറുണ്ട്. ലാലേട്ടന്‍ ഒരു ബി.ജെ.പി അനുഭാവി ആണോ?’. ‘ബി.ജെ.പി ആണെന്നും പറയാം അല്ലെന്നും പറയാം ആയാലെന്ത് ആയില്ലെങ്കില്ലെന്ത്’. എന്നായിരുന്നു താരത്തിന്റെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top