Breaking News

മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നു. നിലവില്‍ ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മോഹന്‍ ഭാഗവതിന് രാജ്യത്തെ ഏറ്റവും വലിയ സുരക്ഷ നല്‍കാനാണ് കേന്ദ്ര തീരുമാനം. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് മോഹന്‍ ഭാഗവതിന്റെ സുരക്ഷ ശക്തമാക്കുന്നത്. ആര്‍എസ്എസ് അധ്യക്ഷന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്‍എസ്ജിയുടെ കമാന്‍ഡോകള്‍ ഉടന്‍ സുരക്ഷാചുമതലയേറ്റെടുക്കും. കൂടാതെ, 60 സിഐഎസ്എഫ് കമാന്‍ഡോകളും സുരക്ഷച്ചുമതലയിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top