വാഴനാരും വാഴപ്പള്‍പ്പും ഉപയോഗിച്ച് നിര്‍മ്മിച്ച സാനിറ്ററി പാഡുകള്‍ വിപണിയിലേക്ക്. തൃശ്ശൂരില്‍ നടക്കുന്ന വൈഗ കൃഷി മേളയിലാണ് വാഴ നാര് കൊണ്ടുളള സാനിറ്ററി പാഡുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ ‘ശാശ്വത്’ എന്ന കര്‍ഷക കൂട്ടായ്മ നിര്‍മ്മിക്കുന്ന നാപ്കിനുകള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ സഹായത്തോടെയാണ് വിപണിയിലെത്തിക്കുക. മൂന്ന് രൂപയ്ക്ക് നാപ്കിന് വിപണിയിലെത്തിക്കാനാണ് കര്‍ഷക കൂട്ടായ്മയുടെ ശ്രമം.
20 കര്‍ഷകരാണ് ശാശ്വതില് ഉള്ളത്. കഴിഞ്ഞ നാല് മാസമായി നാപ്കിനിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. വിലക്കുറവും ഭാരക്കുറവും കൂടുതല്‍ ആഗിരണ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വിപണിയിലുള്ള നാപ്കിനുകളേക്കാള്‍ മികച്ചവയാണിതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കുറഞ്ഞ വിലയില്‍ മികച്ച ഗുണമേന്മയോടെ നാപ്കിനുകള്‍ വിപണിയിലെത്തിക്കാനായാല്‍ വലിയ വിപ്ലവം തന്നെയായിരിക്കും ഇത് സൃഷ്ടിക്കുകയെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.