പ്രൊ കബഡി ലീഗ് സീസണ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇന്ന് കൊച്ചിയില്‍ തുടക്കം. 12 ടീമുകളുണ്ടായിരുന്ന ലീഗില്‍ ഇപ്പോള്‍ 6 ടീമുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. എറണാകുളം രജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകിട്ടാണ് മത്സരം തുടങ്ങുക. ആദ്യപോരില്‍ യു മുംബൈ, യുപി യോദ്ധയെ നേരിടും. ദബാങ് ഡല്‍ഹിയും ബംഗാള്‍ വാരിയേഴ്സും തമ്മിലാണ് രണ്ടാമങ്കം. സ്റ്റാര്‍ സ്പോര്‍ട്സില്‍ രാത്രി 8 മണിക്ക് മത്സരം തത്സമയം കാണാം.
പ്ലേഓഫിലെ രണ്ട് എലിമിനേറ്ററുകളാണ് ഇന്ന് അരങ്ങേറുക. ഒന്നും രണ്ടും എലിമിനേറ്ററുകളില്‍ ജയിക്കുന്ന ടീമുകള്‍ തമ്മിലുളള മൂന്നാം എലിമിനേറ്റര്‍ പോരാട്ടം നാളെ രാത്രി 9ന് നടക്കും. മത്സരം നേരില്‍ കാണാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്ക് ബുക്ക് മൈ ഷോ വഴി ടിക്കറ്റുകള്‍ വാങ്ങാം.