Kerala

വനിതാ മതിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍

മലപ്പുറം വഴിക്കടവിനടുത്ത് മഞ്ചക്കോട്ട് വനിതാ മതിലിനെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമായിരുന്നുവെന്നും സ്ത്രീകളെ തടയുന്ന ആര്‍എസ്എസിന് പഴഞ്ചന്‍ ചിന്താഗതിയെന്നും പോസ്റ്ററില്‍ പറയുന്നു. ശനിയാഴ്ച കൊട്ടിയൂരില്‍ ആയുധങ്ങളുമായി ജനങ്ങള്‍ക്കിടയിലൂടെ മാവോയിസ്റ്റുകളുടെ പ്രകടനം നടത്തിയിരുന്നു. തോക്കേന്തിയവരടക്കം പത്തംഗ സംഘമാണ് കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടെ പ്രകടനം നടത്തിയത്. ഇതിനു പിന്നാലെയാണ് മലപ്പുറത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top