സ്റ്റൈല്മന്നന് രജനീകാന്തിന്റെ പുത്തന്‍ പുതിയചിത്രം പേട്ട പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കും. മാജിക് ഫ്രെയിംസിനോട് ചേര്‍ന്നാണ് പൃഥ്വിരാജ് പ്രൊഡന്ഷന് പേട്ട വിതരണം ചെയ്യുന്നത്. കേരളത്തിലെ 200 ല്‍ പരം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ കാളിയെന്ന കഥാപാത്രമായാണ് രജനി എത്തുന്നത്. സിമ്രാനാണ് ചിത്രത്തില്‍ രജനിയുടെ നായിക. ഇതാദ്യമായിട്ടാണ് സിമ്രാന് രജനിയുടെ നായികയാകുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. നവാസുദ്ദീന്‍ സിദ്ദീഖി, തൃഷ, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. ചിത്രം പൊങ്കലിന് റിലീസ് ചെയ്യും.