Breaking News

മെല്‍ബണില്‍ ഇന്ത്യയ്ക്ക് മിന്നും ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. 137 റണ്‍സിന് കങ്കാരുപ്പടയെ ഇന്ത്യ കെട്ടുകെട്ടിച്ചു. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍ എത്തി. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ആദ്യമായാണ് ഇന്ത്യ ജയിക്കുന്നത്.

399 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ 261ന് പുറത്താകുകയായിരുന്നു. അവസാന ദിവസമായ ഇന്ന് രണ്ട് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ 141 റണ്‍സ് വേണ്ടിയിരുന്നു. നാലാം ദിനം കളി അവസാനിച്ചപ്പോള്‍ 258-8 ആയിരുന്നു ഓസ്‌ടേലിയയുടെ സ്‌കോര്‍ നില. നാലാം ദിനം മഴ വില്ലനായെത്തിയതോടെ സമനില പ്രതീക്ഷയുമായി അഞ്ചാം ദിവസം ഓസീസ് കളത്തിലിറങ്ങുകയായിരുന്നു.

ജഡേജയും ബുംറയും ഇഷാന്ത് ശര്‍മയും ചേര്‍ന്ന് കാഴ്ചവെച്ച തകര്‍പ്പന്‍ ബോളിങിലാണ് ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത്. അവസാന ദിനത്തില്‍ ശേഷിച്ചിരുന്ന ഓസ്‌ട്രേലിയയുടെ ബൗളര്‍മാരായ പാറ്റ് കമിന്‍സ്, നഥാന്‍ ലിയോണ്‍ എന്നിവരെ ജസ്പ്രീത് ബുംറയും ഇഷാന്ത് ശര്‍മ്മയും പുറത്താക്കിയതോടെ വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരമായിരുന്നു ഇത്. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ ശക്തമായി തിരിച്ചെത്തിയിരുന്നു. മൂന്നാം മത്സരത്തിലും ഇന്ത്യ ജയിച്ചതോടെ പരമ്പരയില്‍ ലീഡ് നേടി മുന്‍പന്തിയിലെത്തിയിരിക്കുകയാണ് ഇന്ത്യ. എന്നാല്‍ നിര്‍ണായകമായ നാലാം മത്സരം ജനുവരി 12ന് സിഡ്‌നിയിലാണ് നടക്കുന്നത്. പരമ്പര നേടാന്‍ ഇന്ത്യ അരയും തലയും മുറുക്കി ഇറങ്ങുമ്പോള്‍ സമനില പിടിക്കാനുളള ശ്രമത്തിലാണ് ഓസ്‌ട്രേലിയ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top