അനസ് എടത്തൊടിക കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്തേക്കെന്ന് സൂചന. താരത്തിന് ക്ലബ് വിടാന്‍ താത്പര്യമില്ലെങ്കിലും മാനേജ്മെന്റിന്റെ തീരുമാനമെന്നാണ് അറിയുന്നത്. പരിശീലകന് ഡേവിഡ് ജെയിംസ് ടീം വിട്ടതിന് പിന്നാലെ ടീമിലും കര്യമായ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് മാനേജ്മെന്റ്. ഇതിന്റെ ഭാഗമായാണ് അനസിനെ വില്ക്കാന് ഒരുങ്ങുന്നതെന്നാണ് സൂചന.
“അനസിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കൊച്ചിയില്‍ മലയാളികള്‍ക്ക് മുന്നില്‍ കളിക്കുക എന്നത്. അനസ് ബ്ലാസ്റ്റേഴ്സില്‍ നിന്നും പുറത്തേക്ക് പോകുന്നത് ആരാധകര്‍ക്കും നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. അതേസമയം പൂനെ സിറ്റിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും അനസിനെ സ്വന്തമാക്കാന്‍ മുന്‍പന്തിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍”