Latest News

അലിക്ക് ആരോഗ്യവും ഊര്‍ജവും തിരിച്ചുകിട്ടി; മലപ്പുറം സ്വദേശിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി

തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കിടക്കുമ്പോഴും മലപ്പുറം കുറുവ പഴമള്ളൂര്‍ മുല്ലപ്പള്ളി അലിക്ക് ഇപ്പോള്‍ വേദനയില്ല, നഷ്ടപ്പെട്ട ആരോഗ്യവും ഊര്‍ജവും തിരിച്ചുപിടിച്ച് ആശുപത്രി കിടക്കയിലും മതിമറന്ന് സന്തോഷിക്കുകയാണ് അദ്ദേഹം. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ഒരു സന്ദര്‍ശകനാണ് അലിയുടെ മതി വരാത്ത ഈ സന്തോഷത്തിന് പിന്നില്‍.

അത് മറ്റാരുമല്ല, മൂന്ന് പതിറ്റാണ്ടുകളായി തന്റെ കുടുംബത്തിന്റെ തുണയായ അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് കഴിഞ്ഞ ദിവസം അബൂദബി ക്ലീവ്‌ലാന്റ് ആശുപത്രിയിലെത്തി അലിയെ സന്ദര്‍ശിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയിലെത്തിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്, കൂടുതല്‍ ആരോഗ്യത്തോടെ തിരിച്ചു വരണമെന്ന് കൈപിടിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തതോടയാണ് അലിയുടെ മനസ് നിറഞ്ഞത്.

ചെണ്ടക്കോട് മുല്ലപ്പള്ളി കോമുക്കുട്ടിയുടെ മകനായ അലി 16ാം വയസില്‍ യു.എ.ഇയില്‍ എത്തിയതാണ്. അവിടെ അബൂദബി കൊട്ടാരത്തിലെ ജീവനക്കാരനാണ് അലി. ഈയിടെ തുടര്‍ച്ചയായി നടത്തിയ യാത്രകള്‍ക്ക് ശേഷം ശക്തമായ തലവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

തുടര്‍ന്ന് കിരീടാവകാശിയുടെ ഓഫീസില്‍ നിന്നും വിളിച്ച് വീട്ടില്‍ അറിയിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധായനാക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ ശിശ്രൂഷയ്ക്കായാണ് ക്ലീവ്‌ലാന്റ് ആശുപത്രിയിലേക്ക് മാറ്റിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top