Automotive

2018ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞ ബൈക്കുകള്‍

1.TVS റാഡിയോണ്‍

2018ല്‍ ഗൂഗിളില്‍ എറ്റവും കൂടുതല്‍ തിരഞ്ഞ കമ്മ്യൂട്ടര്‍ ബൈക്ക് ഏതെന്ന ചോദ്യത്തിനുളള ഉത്തരമാണ് ടിവിഎസ് റാഡിയോണ്‍. അധികം കേട്ടുകേള്‍വിയില്ലെങ്കിലും ടിവിഎസ് സര്‍പ്രൈസ് ലോഞ്ച് നടത്തി പുറത്തിറക്കിയ റാഡിയോണിന്റെ വിശേഷങ്ങളറിയാന്‍ നിരവധി പേരാണ് ഗൂഗിളില്‍ ഇവനെ തിരഞ്ഞത്. 110 എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8.20 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. 69.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

2.ഹീറോ എക്‌സ്ട്രീം R

പട്ടികയില്‍ നാലാം സ്ഥാനത്താണ് വിരാട് കോഹ്ലി ബ്രാന്‍ഡ് അംബാസിഡറായുളള ഹീറോ എക്‌സ്ട്രീമിന്റെ സ്ഥാനം. 160, 200 സിസി എഞ്ചിന്‍ കരുത്തുകളില്‍ എത്തുന്ന വാഹനം മിഡില്‍ കാറ്റഗറി എന്ന നിലയിലാണ് ഹീറോ പുറത്തിറക്കിയിരിക്കുന്നത്. 89,900 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറും വില. 199.6 സിസി, എയര്‍കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍, 5 സ്പീഡ് ഗിയര്‍ ബോക്‌സ് എന്നിവയാണ് എക്‌സ്ട്രീമിന്റെ സവിശേഷതകള്‍.

3.സുസുക്കി ഇന്‍ട്രൂഡര്‍ 150

ചേട്ടന്‍മാരുടെ ലുക്കിന്റെ ചുവട് പിടിച്ച് പരീക്ഷണാര്‍ഥം ഇന്ത്യന്‍ വിപണിയിലെത്തിയ ബൈക്കാണ് സുസുക്കി ഇന്‍ട്രൂഡര്‍ 150. പ്രീമിയം ക്രൂയിസര്‍ കാറ്റഗറിയിലുളള ഇന്‍ട്രൂഡര്‍ എം1800ആറിന്റെ രൂപസാദൃശ്യമുളള ഇന്‍ട്രൂഡര്‍ 150ക്ക് പ്രതീക്ഷിച്ച പ്രതികരണം നേടാനായില്ലെങ്കിലും വാഹനത്തേക്കുറിച്ച് അറിയാന്‍ നിരവധി പേരാണ് ഗൂഗിളില്‍ തിരഞ്ഞത്. 16 ലക്ഷമാണ് 1800 സിസി ഇന്‍ട്രൂഡറിന്റെ വിലയെങ്കില്‍ 1.07 ലക്ഷമാണ് ഇന്‍ട്രൂഡര്‍ 150യുടെ ഇന്ത്യയിലെ വില.

2.ടിവിഎസ് അപ്പാച്ചെ

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200, 160, ആര്‍ആര്‍ 310 എന്നീ അപ്പാച്ചെ സീരീസിലുളള വാഹനങ്ങളാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ജനപ്രിയ ബൈക്കുകളില്‍ മുന്‍പന്തിയില്‍ തന്നെയുളള ടിവിഎസ് അപ്പാച്ചെയുടെ അഞ്ച് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുളളത്. 2006ലായിരുന്നു അപ്പാച്ചെയെ ടിവിഎസ് അവതരിപ്പിച്ചത്. ഏറ്റവുമൊടുവില്‍ ബിഎംഡബ്ല്യുവിന്റെ എഞ്ചിന്‍ കരുത്തില്‍ പുറത്തിറക്കിയ ആര്‍ആര്‍ 310 എന്ന മോഡലിന് വിപണിയില്‍ വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

1.ജാവ മോട്ടോര്‍സൈക്കിള്‍സ്

ഒന്നാം സ്ഥാനക്കാരന്‍ ആരെന്ന ചോദ്യത്തിന് ഗൂഗിളില്‍ പോലും തിരയാതെ എത്തിച്ചേരാവുന്ന ഉത്തരമാണ് ജാവ. ഇടക്കാലത്ത് ജാവയുടെ തിരിച്ചുവരവ് പോലെ ഓളമുണ്ടാക്കിയ മറ്റൊരു ഇരു ചക്രവാഹനമില്ലെന്ന് തന്നെ വേണം പറയാന്‍. ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ പറക്കും കുതിര തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ആകാംക്ഷയിലായിരുന്നു ബൈക്ക് പ്രേമികള്‍.

എപ്പോള്‍ പുറത്തിറങ്ങും, ഏതൊക്കെയാണ് മോഡലുകള്‍, എന്താണ് സവിശേഷത എന്നിങ്ങനെ തുടങ്ങി ബുളളറ്റ്-ജാവ യുദ്ധത്തിന് വരെ ഇന്റര്‍നെറ്റ് സാക്ഷ്യം വഹിച്ചു. രാജ്യത്തെ ഏതാനും ചില ഔട്ട്‌ലെറ്റുകളില്‍ മാത്രമെ വാഹനം എത്തിയിട്ടുളളുവെങ്കിലും ടെസ്റ്റ് റൈഡ് വിവരങ്ങള്‍ക്കും മറ്റുമായി ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണത്തില്‍ ഇപ്പോഴും കുറവൊന്നുമില്ല

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top