Latest News

കടലില്‍ നിന്ന് 50 മീറ്റര്‍ അകലം മതി; തീരദേശ മേഖലകളിലെ നിര്‍മ്മാണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇളവ്

ന്യൂഡല്‍ഹി: ജനസാന്ദ്രതകൂടിയ തീരദേശ ഗ്രാമീണ മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ്. തീരദേശപരിപാലന നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.

2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര കിലോമീറ്ററില്‍ 2161 പേരിലധികം താമസിക്കുന്ന മേഖലകളില്‍ നിര്‍മ്മാണത്തിനുള്ള അനുമതി കടലില്‍ നിന്ന് 200 മീറ്റര്‍ എന്നത് 50 മീറ്ററായി കുറച്ചു. അതേസമയം, 2161 പേരില്‍ കുറവ് ജനസാന്ദ്രതയുള്ള മേഖലയില്‍ 200 മീറ്ററായിതന്നെ തുടരും.

എന്നാല്‍, ടൂറിസം വികസനത്തിനായി നോ ഡെവലപ്‌മെന്റ് സോണില്‍ താത്കാലിക നിര്‍മ്മാണം നടത്താം. ടോയ്ലറ്റുകള്‍, വസ്ത്രം മാറാനുള്ള സൗകര്യം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കാം. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ കടലില്‍ നിന്ന് 10 മീറ്റര്‍ ദൂരപരിധി പാലിക്കണം.

കായലോരത്ത് 20 മീറ്റര്‍ വരെ നിര്‍മ്മാണങ്ങള്‍ക്കും ഇളവുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണത്തിനും താത്കാലിക ടൂറിസം വികസനത്തിനും ഉതകുന്നതാണ് ഇളവ്.

എന്നാല്‍ ഇളവിന്റെ പിന്‍ബലത്തില്‍ കായലിലോടും കടലിനോടും ചേര്‍ന്ന് കോര്‍പ്പറേറ്റുകള്‍ക്ക് കേട്ടിടസമുച്ചയങ്ങള്‍ കെട്ടിപൊക്കാനുള്ള അവസരമാണിതെന്ന് ആക്ഷേപമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top