Automotive

ഹയബൂസ മോഹം മനസില്‍ കൊണ്ടുനടക്കുന്നവര്‍ക്കൊരു ലാസ്റ്റ് ചാന്‍സ്!

ഒന്നര പതിറ്റാണ്ടിലേറെ ഇരുചക്രവാഹനലോകത്തെ രാജാവായി വാണിരുന്ന സുസുക്കി ഹയബൂസ ഡിസംബര്‍ 31 ഓടെ നിര്‍മ്മാണം പൂര്‍ണമായും നിര്‍ത്താനൊരുങ്ങുകയാണ്. എന്നാല്‍ ഹയബൂസ മോഹം മനസില്‍ കൊണ്ട് നടക്കുന്ന ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും മാത്രം ഒരു അവസാന സാധ്യത ബാക്കി നില്‍ക്കുന്നുണ്ട്. കാരണം ഇന്ത്യയും അമേരിക്കയും ഒഴികെയുളള മറ്റ് രാജ്യങ്ങളില്‍ ഹയബസയുടെ നിര്‍മ്മാണവും വിതരണവും കമ്പനി പൂര്‍ണമായും അവസാനിപ്പിച്ചിരിക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളിലെയും അവശേഷിക്കുന്ന മോഡലുകള്‍ കൂടി വിറ്റഴിച്ചാല്‍ ആഗോള തലത്തില്‍ ഹയബൂസയുടെ നിര്‍മ്മാണം പൂര്‍ണമായും നിലയ്ക്കും.

ഏതാനും ചില മാറ്റങ്ങളുമായാകും 2019 ഹയബൂസയെത്തുക. മെറ്റാലിക് ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാകും വാഹനമെത്തുക. ഇതോടൊപ്പം പുതിയ ഗ്രാഫിക്‌സും സൈഡ് റിഫ്‌ളക്ടേഴ്‌സും ഹയബൂസയില്‍ ഇടംപിടിക്കും.

ഹയബൂസ മോഹം മനസില്‍ കൊണ്ടു നടക്കുന്നവര്‍ക്ക് അവസാന ചാന്‍സില്‍ ഈ ജാപ്പനിസ് കരുത്തനെ സ്വന്തമാക്കാം. ഡിസംബര്‍ ആദ്യം തന്നെ ബുക്കിംങ് ആരംഭിച്ച 2019 ഹയബൂസയ്ക്ക് 13.74 ലക്ഷമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. ഒരു ലക്ഷം രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം.

1999ല്‍ പുറത്തിറക്കിയ ഹയബൂസയുടെ അക്കൗണ്ടില്‍ അംഗീകാരങ്ങള്‍ നിരവധിയാണ്. പരമാവധി വേഗത മണിക്കൂറില്‍ 300 കിലോമീറ്റര്‍ അവകാശപ്പെടുന്ന ഹയബൂസ ലോകത്ത് ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന സൂപ്പര്‍ ബൈക്ക് എന്ന വിശേഷണത്തിനും അര്‍ഹനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top