മൂന്നാം ദിവസവും തുടര്‍ച്ചയായി ഓഹരി വിപണി നേട്ടത്തിന്റെ പാതയിലായിരുന്നു. ആഗോള വിപണിയിലെ മുരടിപ്പ് വകവെക്കാതെ ഇന്ത്യന്‍ വിപണി മുന്നേറി.
സെന്‍സെക്സ് 269.44 പോയിന്റ് ഉയര്‍ന്ന് 36076.72ലാണ് ക്ലോസ് ചെയ്തത്.
നാഷണല്‍ സ്റ്റോക്ക് എക്സചേഞ്ച് സൂചിക നിഫ്റ്റി 79.10 പോയിന്റ് വര്‍ധിച്ച് 10,858.90ലാണ് വ്യാപാരമവസാനിച്ചത്.
ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിംഗ്, ഫാര്‍മ, എഫ്എംസിജി ഓഹരികളാണ് ദലാല്‍ സ്ട്രീറ്റ് മുന്നേറ്റത്തിന് കളമൊരുക്കിയത്.
സണ്‍ ഫാര്‍മ, ബജാജ് ഫിനാന്‍സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ഓഹരികളാണ് സെന്‍സെക്സില്‍ പ്രധാനമായും നേട്ടമുണ്ടാക്കിയത്.
നിഫ്റ്റ് പൊതുമേഖലാ ബാങ്ക് സൂചിക 0.94 ശതമാനം ഉയര്‍ന്നു. പൊതുമേഖലാ ബാങ്കുകള്‍ക്ക് പുതിയ മൂലധനം നല്‍കുമെന്ന വാര്‍ത്ത പരന്നതോടെയാണ് വിപണി മുന്നേറിയത്. പൊതുമേഖലാ ബാങ്കുകളുടെ മൂലധന പുനസംഘടനയ്ക്ക് 28615 കോടി രൂപ ഗവണ്മെന്റ് നല്‍കുമെന്നാണ് റോയിറ്റേഴ്സ് ന്യൂസ് ഏജന്‍സി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.
ആഗോള വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം നിഫ്റ്റി മികച്ച നേട്ടം കൈവരിച്ചിട്ടുണ്ടെന്ന വാര്‍ത്ത നിക്ഷേപകര്‍ക്ക് തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നുണ്ട്.