Latest News

അഭിമന്യുവിനായുളള സ്‌നേഹവീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിക്കും

ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ താക്കോല്‍ദാനം ജനുവരി 14-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

വട്ടവട-കൊട്ടക്കമ്പൂര്‍ റോഡില്‍ പത്തരസെന്റ് സ്ഥലത്താണ് 1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീട് നിര്‍മിച്ചിട്ടുള്ളത്. വീടിന്റെ താക്കോദാനത്തോടനുബന്ധിച്ച് വീടിനു സമീപം തയാറാക്കുന്ന പന്തലില്‍ വച്ചായിരിക്കും ചടങ്ങുകള്‍ നടക്കുക. വൈദ്യുതി മന്ത്രി എംഎം മണി, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു വര്‍ഗീയവാദികളാല്‍ കൊല്ലപ്പെട്ടത്. സ്വന്തമായി വീടെന്നത് അഭിമന്യ്ുവിന്റെ സ്വപ്‌നമായിരുന്നു. കഴിഞ്ഞ സെപ്റ്റബര്‍ അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ തറക്കല്ലിട്ടത്. കഴിഞ്ഞമാസം സിപിഎമ്മിന്റെ നേതൃത്വത്തില്‍ അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം നടത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top