അഭിനയിക്കുന്ന ചിത്രങ്ങളിലെ വൈകാരികമായ ചുംബനങ്ങളാല്‍ ശ്രദ്ധേനായ ബോളിവുഡ് നടനാണ് ഇമ്രാന് ഹാഷ്മി. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രണയാര്‍ദ്രമായ ചുംബന രംഗത്താല്‍ വീണ്ടും ബോളിവുഡിനെ കീഴടക്കുകയാണ് താരം.
ഇമ്രാന് ഹാഷ്മി പ്രധാന വേഷത്തിലെത്തുന്ന ചീറ്റ് ഇന്ത്യയിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഒന്നേകാല്‍ കോടിയോളം പേര് ഇതുവരെ ഗാനം കണ്ടു കണ്ടുകഴിഞ്ഞു. അതിമനോഹരമായ പ്രണയഗാനത്തില്‍ ശ്രേയ ധന്വന്തരിയാണ് ഇമ്രാന് ഹാഷ്മിക്കൊപ്പം അഭിനയിച്ചിരിക്കുന്നത്.
ഗാനം ആലപിച്ചിരിക്കുന്നത് അര്മാന് മാലിക്കാണ്. ബാപ്പി ലാഹ്റി, റോച്ചക് കോഹ്ലി എന്നിവര്‍ ചേര്‍ന്നാണു സംഗീതം ഒരുക്കിയിരിക്കുന്നത്. വ്യത്യസ്ത ലുക്കില്‍ ഇമ്രാന് ഹാഷ്മി എത്തുന്നു എന്നതാണു ഗാനത്തിന്റെ പ്രത്യേകത. ഒരിടവേളയ്ക്കു ശേഷം ഹാഷ്മി എത്തുന്നതിനാല്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.