Entertainment

നടനില്‍ നിന്നും സംവിധായകനിലേക്ക് പൃഥ്വിരാജിന്റെ മാറ്റം; മഞ്ജു വാര്യര്‍ക്ക് പറയാനുള്ളത്

നടനില്‍ നിന്നും സംവിധായകനിലേക്കുള്ള പൃഥ്വിരാജിന്റെ ചുവടു വെയ്പ്പാണ് ഇപ്പോള്‍ മലയാള ചലചിത്രലോകത്തെ സംസാര വിഷയം. നായക നടനായി സിനിമയില്‍ കരുത്ത് തെളിയിച്ച പൃഥ്വി സംവിധാനത്തില്‍ വിജയിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ ലൂസിഫറില്‍ നായികയായെത്തുന്ന മഞ്ജു വാര്യര്‍ പൃഥ്വിരാജിന്റെ സംവിധാനത്തെ കുറിച്ച് പറയുന്നതിങ്ങനെ,

‘ആദ്യമായി സംവിധാനം ചെയ്യുന്ന ഒരാളാണ് പൃഥ്വിരാജ് എന്ന് തോന്നില്ലെന്നും രാജുവുമായി അടുത്തു സംസാരിക്കുന്നത് ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണ്. പല ചടങ്ങുകളിലും മറ്റും കാണാറുണ്ടെങ്കിലും അധികം സംസാരിക്കാറില്ലായിരുന്നു. മാത്രമല്ല രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ല. കൂടെ അഭിനേതാവ് ആയി ജോലിചെയ്യുന്നതും സംവിധായകനായി ജോലി ചെയ്യുന്നതും താരതമ്യം ചെയ്യാന്‍ എനിക്ക് അറിയില്ല. എന്നാല്‍ സെറ്റില്‍ എത്തി ആദ്യ ദിവസം മാത്രമേ നടന്‍ പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നതെന്ന് തോന്നിയുള്ളു. പിന്നീട് പരിചയ സമ്പന്നനായ ഒരാളാണ് സംവിധാനം ചെയ്യുന്നത് എന്നാണ് തോന്നിയത്, എന്നും മഞ്ജു വാര്യര്‍ പറയുന്നു.

പൃഥ്വിരാജ് എന്ന നടനാണ് സംവിധാനം ചെയ്യുന്നതെന്ന് ആദ്യത്തെ ഒരുദിവസം നമ്മുടെ മനസ്സില്‍ ഉണ്ടാകും. എന്നാല്‍ പിന്നെ നമ്മള്‍ കാണുന്നത്, മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുളള സംവിധായകരുടെ പക്വതയും വ്യക്തതയും ഉള്ള സംവിധായകനെയാണ്. ആ ആത്മവിശ്വാസം പൃഥ്വിയിലുണ്ട് എന്നും മഞ്ജു വാര്യര്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top