Kerala

കടയുടമയ്ക്ക് കോണ്‍ഗ്രസ് നേതാവ് ശരത് ചന്ദ്രപ്രസാദിന്റെ ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ശരത് ചന്ദ്രപ്രസാദ് തിരുവനന്തപുരം കവടിയാറിലെ കടയുടമയെ മര്‍ദ്ദിച്ചതായി പരാതി. പണമിടപാടിനെച്ചൊല്ലി ആക്രമിച്ചെന്നാണ് പരാതി.

ഒന്നര ലക്ഷത്തോളം രൂപ തനിക്ക് ശരത് ചന്ദ്രപ്രസാദ് നല്‍കാനുണ്ടെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും കവടിയാറിലെ ഫ്‌ലക്സ് കട ഉടമയായ സുരേഷ് പരാതിപ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആധാരമായ സംഭവം നടക്കുന്നത്. സുരേഷിനെ ശരത് ചന്ദ്രപ്രസാദ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധി തവണയായി ഫ്‌ലക്സ് അടിച്ച തുകയില്‍ ഏതാണ്ട് ഒന്നരലക്ഷത്തോളം രൂപ ശരത് ചന്ദ്രപ്രസാദ് തനിക്ക് തരാനുണ്ടെന്ന് സുരേഷ് പറയുന്നു. പണം തരാതെ ഇനി ഫ്‌ലക്സ് നല്‍കില്ലെന്ന് അറിയിച്ചതോടെ വാക്കുതര്‍ക്കമായി. ഇതിനിടയില്‍ നേതാവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top