Kerala

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ബിഡിജെഎസ് നവോത്ഥാന മൂല്യങ്ങള്‍ക്ക് വില നല്‍കുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ശാന്തിക്കും സമാധാനത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന. പാലക്കാട് ക്ഷേമ പെന്ഷനില്‍ നിന്നും വനിതാമതിലിനായി പിരിവ് നടത്തിയെന്ന് പറഞ്ഞ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു.

അതേസമയം, വനിതാമതിലിന് ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് പണംപിരിച്ചതില്‍ പാലക്കാട്ട് കൂടുതല്‍ പരാതികള്‍ ഉയരുന്നുണ്ട്. ഒറ്റപ്പാലത്തും എലപ്പുളളിയിലും കൂപ്പണ്‍ നല്‍കാതെ ലക്ഷങ്ങളാണ് പിരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top