മുന്‍ പ്രധാനമന്ത്രി ഡോ മന്മോഹന് സിംഗിന്റെ ജീവിത കഥ പറയുന്ന ബോളിവുഡ് ചിത്രം ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയ്ലര് പുറത്തിറങ്ങി. അനുപം ഖേര്‍ മന്മോഹന് സിംഗായി ചിത്രത്തില്‍ ജീവിക്കുക്കകയാണെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്മോഹന് സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വിജയ് രത്നാകര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ അനുപം ഖേറിന്റെ ലുക്കും വീഡിയോയും ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ സോണിയ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. ജനുവരിയില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും. 3000 സ്ക്രീനുകളിലായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമെത്തുന്നത്.