Entertainment

ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി വെള്ളിത്തിരയില്‍ എത്തുന്നത്.

മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച നേതാവ് ബാല്‍ താക്കറെയായി നവാസുദ്ദീന്‍ സിദ്ധിഖി ബിഗ്‌സ്‌ക്രീനില്‍ വിസ്മയിപ്പിക്കുകയാണ്.താക്കറയുടെ ചേഷ്ടകളും സംസാര ശൈലിയും നവാസുദ്ദീന്‍ സിദ്ധിഖിയില്‍ ഭദ്രമാണെന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്.

മറാഠ രാഷ്ട്രീയത്തില്‍ ബാല്‍ താക്കറെയെന്ന നേതാവിന്റെ ഉദയം കൃത്യമായി വരച്ചു കാട്ടുന്നതാകും ചിത്രമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. പത്ര പ്രവര്‍ത്തകനും ശിവസേന എംപിയുമായ സഞ്ജയ് റാട്ട് കഥയെഴുതിയ ചിത്രം നിര്‍മിക്കുന്നത് സഞ്ജയ് റാട്ട്, കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സ്, വയകോം മോഷന്‍ പിക്‌ചേഴ്‌സ് ചേര്‍ന്നാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top