കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഹെലിക്കോപ്ടര്‍ ഹാംഗര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികര്‍ മരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ഹെലിക്കോപ്ടറുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍ പുറത്തേക്ക് പതിച്ചാണ് നാവികര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇവരെ ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, ഇവരുടെ പേര് വിവരങ്ങളോ അപകടത്തിന്റെ മറ്റ് വിവരങ്ങളോ സേനാവൃത്തങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.