Business

ഓഹരി വിപണി നേട്ടത്തില്‍

ആഗോള ഓഹരിവിപണി തകര്‍ച്ചയുടെ വക്കിലാണെങ്കിലും ഇന്ത്യന്‍ ഓഹരിമാര്‍ക്കറ്റ് നേട്ടത്തിലായിരുന്നു.

സെന്‍സെക്‌സ് 234 പോയിന്റ് ഉയര്‍ന്ന് 35,704ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 66 പോയിന്റ് വര്‍ധിച്ച് 10,729ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ബാങ്കിംഗ്, സാമ്പത്തിക സേവനം, ഇന്‍ഫ്രാസ്ട്രക്ചര്‍ ഓഹരികളാണ് പ്രധാനമായും ഇന്ന് നേട്ടമുണ്ടാക്കിയത്.

നിഫ്റ്റിയില്‍ അദാനി പോര്‍ട്‌സ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിന്‍സേര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അള്‍ട്രാടെക് സിമന്റ് എന്നീ ഓഹരികളാണ് 2 മുതല്‍ 4.1 ശതമാനം വരെ നേട്ടമുണ്ടാക്കിയത്.

ആഗോള ഓഹരിവിപണിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായാണ് വിപണി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കരുതലോടെ വേണം പുതിയ നിക്ഷേപത്തിന് തുനിയേണ്ടതെന്നാണ് അവര്‍ വിലയിരുത്തുന്നത്.

കഴിഞ്ഞ വ്യാപാരനാളുകളില്‍ സെന്‍സെക്‌സ് 1,014 പോയിന്റ് നഷ്ടത്തിലായിരുന്നുവെന്ന ബോധ്യം നിക്ഷേപകര്‍ക്കിടയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഫെഡറല്‍ റിസേര്‍വുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വരും നാളുകളില്‍ ഏഷ്യന്‍ വിപണിയെ പിന്നോട്ടടിക്കുമെന്നാണ് ഓഹരി വിദഗ്ധര്‍ വിലയിരുത്തുന്നത്. രൂപയുടെ മൂല്യം ഡോളറുമായുള്ള വിനിമയത്തില്‍ മെ്ച്ചപ്പെട്ടതാണ് വിപണിക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top