Business

ഇന്ത്യക്കാരില്‍ മൂന്നിലൊന്നു പേരും സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തിവെക്കാറില്ലെന്ന് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് സര്‍വ്വേ

കൊച്ചി: ഇന്ത്യക്കാരില്‍ മൂന്നിലൊന്നു പേരും തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ രേഖപ്പെടുത്തി വെക്കുകയോ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുടുംബവുമായി പങ്കു വെക്കുകയോ ചെയ്യാറില്ലെന്ന് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 30 ശതമാനം പേര്‍ക്കും തങ്ങള്‍ക്ക് എത്രത്തോളം ലൈഫ് ഇന്‍ഷുറന്‍സ് ആവശ്യമാണെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യക്കാരെ സംബന്ധിച്ച് ജീവിത ലക്ഷ്യങ്ങള്‍ ആസുത്രണം ചെയ്യാനായുള്ള മാര്‍ഗ്ഗമാണ് ലൈഫ് ഇന്‍ഷുറന്‍സ്.

വീടു വെക്കുന്ന കാര്യത്തില്‍ 43 ശതമാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 38 ശതമാനവും ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷമുള്ള ആവശ്യത്തിന് 49 ശതമാനവും അവകാശികള്‍ക്കു നല്‍കുന്നതിനായി 50 ശതമാനവും ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളെയാണ് ആശ്രയിക്കുന്നത്. കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ടെ ചെലവുകള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സിനു പുറമെ സ്ഥിര നിക്ഷേപങ്ങള്‍ കൂടി ഉപയോഗിക്കുന്നതായും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.

ഇന്ത്യക്കാരുടെ സാമ്പത്തിക ഉത്തരവാദിത്വവുമായി ബന്ധപ്പെട്ട് എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് പ്രസിദ്ധീകരിച്ച 2018 മണി ഹാബിറ്റ്‌സ് സര്‍വ്വേയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 12 പട്ടണങ്ങളിലാണ് ഈ ഡിജിറ്റല്‍ സര്‍വ്വേ നടത്തിയത്. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നവര്‍ തങ്ങളുടെ പണം കൈകാര്യം ചെയ്യുന്നതിന്റെ രീതികളും താല്‍പ്പര്യങ്ങളും എങ്ങനെ എന്നതു മനസിലാക്കാനാണ് സര്‍വ്വേ സംഘടിപ്പിച്ചത്. സാമ്പത്തിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട പൂര്‍ണമായ പരിരക്ഷ തേടുന്നതില്‍ ഇന്ത്യക്കാര്‍ പൊതുവെ വിമുഖരാണെന്നും സര്‍വേ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 46 ശതമാനവും തങ്ങള്‍ക്ക് വാര്‍ഷിക വരുമാനത്തിന്റെ പത്തിരട്ടിയെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് ചിന്തിക്കുന്നവരാണെങ്കിലും 29 ശതമാനം വ്യക്തികള്‍ക്കു മാത്രമേ അത്തരത്തിലുള്ള പരിരക്ഷയുള്ളു എന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് വിപണന, ഡയറക്ട് ചാനല്‍ വിഭാഗം ഡയറക്ടര്‍ മൊഹിത്ത് ഗോയല്‍ ചൂണ്ടിക്കാട്ടി. വികസിത രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ സാന്ദ്രത മൂന്നു ശതമാനത്തില്‍ താഴെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top