ഒരു അഡാര്‍ ലൗവിലെ മാണിക്ക്യ മലരായ പൂവി.. എന്ന ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന പ്രിയ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. മെറൂണ്‍ നിറമുള്ള വെല്‍വറ്റ് ഗൗണ്‍ ധരിച്ച ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.
ഒരു കണ്ണിറുക്കലിലൂടെ സിനിമാ ലോകത്ത് ശ്രദ്ധനേടിയ പ്രിയ പ്രകാശ് വാര്യര്‍ ബോളിവുഡിലേക്ക് ചുവട് വെയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് തകര്‍പ്പന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോള്‍ വൈറലാകുന്നത്. 70 കോടി രൂപ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തിലാണ് പ്രിയ നായികയായെത്തുന്നത്.