ചോക്ലേറ്റ് ഹീറോ ഇമേജിലൂടെ ആരാധക ഹൃദയത്തില്‍ ചേക്കേറിയ നടനായിരുന്നു കുഞ്ചാക്കോ ബോബന്. സിനിമയില്‍ നിന്നു വിട്ട നിന്ന ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം വരവിലൂടെ കോമഡി വേഷങ്ങളും തനിക്ക് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് കുഞ്ചാക്കോ തെളിയിച്ചു.
എന്നാലിതാ ഇതുവരെ കാണാത്ത പുത്തന്‍ രൂപത്തിലാണ് തന്റെ പുതിയ ചിത്രമായ അള്ള് രാമേന്ദ്രനില്‍ കുഞ്ചാക്കോ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറില്‍ കട്ടക്കലിപ്പിലെത്തുന്ന ചാക്കോച്ചനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പോരാട്ടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകന് ബിലഹരിയുടെ രണ്ടാം സംവിധാന സംരഭമാണ് അള്ള് രാമേന്ദ്രന്. ചാന്ദ്നി ശ്രീധര്‍, അപര്‍ണ ബാലമുരളി, കൃഷ്ണ ശങ്കര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.