Latest News

ഇന്തൊനേഷ്യയിലെ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ജക്കാര്‍ത്ത: ഇന്തൊനേഷ്യയിലെ സൂണ്‍ഡെ കടലിടുക്കിലെ അനക് ക്രാകോട്ടേവി അഗ്‌നിപര്‍വതത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് ഇന്തൊനേഷ്യന്‍ തീരങ്ങളിലേക്ക് ആഞ്ഞടിച്ച സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി. 1500 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വേണ്ടത്ര സുരക്ഷാ മുന്‍കരുതലുകളില്ലാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. സുനാമി ബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ സേനയും പട്ടാളവും ഉള്‍പ്പടെയുള്ള വന്‍ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ഇന്തൊനേഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജാവ,സുമാത്ര ദ്വീപുകളിലാണ് സുനാമി കൂടുതല്‍ നാശം വിതച്ചത്. അപകടത്തില്‍പ്പെട്ട 154 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും പതിനാറായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു.

തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top