Breaking News

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടി

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണം പിടികൂടി. മൈക്രോ വേവ് അവനില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ഇന്ത്യ യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചതെന്നാണ് വിവരം. ആരില്‍ നിന്നാണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകമാണ് സ്വര്‍ണ കള്ളക്കടത്ത് പിടികൂടുന്നത്. ഈ മാസം ഒമ്പതിനായിരുന്നു വിമാനത്താവള ഉദ്ഘാടനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top