Kerala

കോട്ടയത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

കോട്ടയം: കോട്ടയത്ത് പൊന്‍കുന്നം റോഡില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ മൂന്ന് പേര്‍ മരിച്ചു. ഇന്നലെ വൈകിട്ട് 6.45 ന് പൊന്‍കുന്നം-പാലാ റോഡില്‍ ഇളങ്ങുളം ഗുരുമന്ദിരം, 2-ാം മൈല്‍ എന്നിവയ്ക്ക് ഇടയിലായിരുന്നു അപകടം.

കോട്ടയം മണര്‍കാട് കിഴക്കേപ്പറമ്പില്‍ സുകുമാരന്‍ (46), കോട്ടയം വടവാതൂര്‍ കളത്തിപ്പടി കാര്‍ത്തികപ്പള്ളി വീട്ടില്‍ ഭരതന്റെ മകന്‍ ഉല്ലാസ് (46), പാലക്കാട് ആലത്തൂര്‍ താലൂക്കില്‍ ഇലമന്ദം തേന്‍കുറിശി കുറിഞ്ചിത്തിക്കാലായില്‍ സ്വാമി നാഥന്റെ മകന്‍ കണ്ണദാസന്‍ (36) എന്നിവരാണ് മരിച്ചത്.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ആനിക്കാട് മൂലേപ്പീടിക കുന്നുംപുറത്ത് അജി(40) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top