Latest News

ഇന്തോനേഷ്യയില്‍ സുനാമി; മരണം 373 കടന്നു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്‌നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

100 കിലോമീറ്ററലധികം തീരമേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ശക്തമായ തിരയേറ്റം തുടരുന്നതിനാല്‍ സുനാമി ജാഗ്രതാ നിര്‍ദ്ദേശം ഇന്നത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആരും ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച അഗ്‌നിപര്‍വതത്തില്‍ നിന്ന് തുടര്‍ സ്‌ഫോടനങ്ങളുണ്ടായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top