Business

ഡിസംബര്‍ മാസം വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ നിക്ഷേപിച്ചത് 4000 കോടി രൂപ

വിദേശ നിക്ഷേപകര്‍ ഡിസംബര്‍ മാസം മാത്രം 4000 കോടി രൂപയുടെ നിക്ഷേപം ഇന്ത്യന്‍ മൂലധനവിപണിയില്‍ ഇറക്കി. ഡോളറുമായുളള വിനിമയത്തില്‍ രൂപ കരുത്താര്‍ജിക്കുന്നതും ക്രൂഡ് ഓയില്‍ വില കുറയുന്നതുമാണ് വിദേശ നിക്ഷേപകരെ മൂലധന വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിന് പ്രേരിപ്പിക്കുന്നത്.

ഡിസംബര്‍ 3 മുതല്‍ 21 വരെയുളള കാലയളവില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 1332 കോടി രൂപയുടെ നിക്ഷേപം ഓഹരിയില്‍ നടത്തിയിട്ടുണ്ട്. ഇതോടൊപ്പം 2552 കോടി രൂപ ഡെബ്റ്റ് മാര്‍ക്കറ്റിലും നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം നിക്ഷേപം 3884 കോടി രൂപയാണ്.

കൂടുതല്‍ വിദേശ നിക്ഷേപം വരുന്നതോടെ ഇന്ത്യന്‍ ഓഹരിവിപണി കരുത്താര്‍ജിക്കുമെന്നാണ് വിപണി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top